< Back
Sports
Sports
സഞ്ജുവിന് അര്‍ധശതകം, ഡല്‍ഹി കുതിക്കുന്നു
|2 Jan 2018 2:00 PM IST
കേവലം ഒന്പത് പന്തുകളില്‍ നിന്നും 25 റണ്‍ വാരി സ്ഫോടനാത്മകമായി തുടങ്ങിയ സഞ്ജു പിന്നീട് പതിവിലധികം ഇഴഞ്ഞു നീങ്ങി
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹിയുടെ മലയാളി താരം സഞ്ജു വി സാംസണ് അര്‍ധശതകം. 32 പന്തുകളില്‍ നിന്നുമാണ് സഞ്ജു അര്‍ധശതകം പൂര്‍ത്തിയാക്കിയത്, കുല്‍ദീപ് യാദവിന്‍റെ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയാണ് അന്പതിലേക്ക് താരം കടന്നത്. കേവലം ഒന്പത് പന്തുകളില്‍ നിന്നും 25 റണ്‍ വാരി സ്ഫോടനാത്മകമായി തുടങ്ങിയ സഞ്ജു പിന്നീട് പതിവിലധികം ഇഴഞ്ഞു നീങ്ങി. കുല്‍ദീപ് യാദവിനെ വീണ്ടുമൊരിക്കല്‍ ഡീപ് വിക്കറ്റിന് മുകലില്‍ കൂടി പടുകൂറ്റന്‍ സിക്സിന് പറത്തിയ സഞ്ജു തൊട്ടടുത്ത പന്തില്‍ തന്നെ വീണു. 38 പന്തുകളില്‍ നിന്നും മൂന്ന് സിക്സറുകളുടെയും നാല് ബൌണ്ടറികളുടെയും അകന്പടിയോടെ 60 റണ്‍സാണ് സഞ്ജു നേടിയത്.