< Back
Sports
Sports
ഒളിമ്പിക്സ് ഗുസ്തി ടീം; സുശീല്‍കുമാറിന്‍റെ ഹരജി തള്ളി
|2 Jan 2018 6:47 AM IST
റസ്ലിംഗ് ഫെഡറേഷന്‍റെ ടീം തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് കോടതി പറഞ്ഞു. സുശീല്‍ കുമാര്‍ ഒളിമ്പ്യന്‍ മെഡല്‍ ജേതാവാണെന്നതിനാല്‍ ടീം തെരഞ്ഞെടുപ്പ്......

ഒളിന്പിക്സിനുളള ഗുസ്തി ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ഒളിന്പ്യന്‍ താരം സുശീല്‍ കുമാര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. 74 കിലോ ഗ്രാം വിഭാഗത്തില്‍ തന്നെ ഏകപക്ഷീയമായി ഒഴിവാക്കിയെന്നും, ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാര്‍സിംഗ് യാദവുമായി ട്രയല്‍ മത്സരത്തിന് അവസരം നല്‍കണമെന്നും സുശീല്‍ കുമാര്‍ ഹരജിയല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റസ്ലിംഗ് ഫെഡറേഷന്‍റെ ടീം തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് കോടതി പറഞ്ഞു. സുശീല്‍ കുമാര്‍ ഒളിമ്പ്യന്‍ മെഡല്‍ ജേതാവാണെന്നതിനാല്‍ ടീം തെരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി