ഒന്നാം ടെസ്റ്റില്‍ ലങ്കക്ക് തകര്‍ച്ചഒന്നാം ടെസ്റ്റില്‍ ലങ്കക്ക് തകര്‍ച്ച
|ആദ്യ പാദത്തില്‍ ഹാസില്‍വുഡായിരുന്നു അന്തക വേഷമിട്ടതെങ്കില്‍ ലഞ്ചിനു ശേഷം ലയോണിന്‍റെ സ്പിന്‍ വലയിലാണ്

ആസ്ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സ് കേവലം 117 റണ്‍സിന് അവസാനിച്ചു. 34.2 ഓവര്‍ മാത്രമാണ് ലങ്കന്‍ ഇന്നിങ്സ് നീണ്ടു നിന്നത്. മൂന്നു വിക്കറ്റുകള്‍ വീതം നേടിയ ഹാസില്‍വുഡും ലയോണുമാണ് ലങ്ക ദഹനത്തിന് നേതൃത്വം കൊടുത്തത്. കേവലം ആറ് റണ്‍സിന് ഒന്നാം വിക്കറ്റ് അടിയറവു പറഞ്ഞ ലങ്ക ഉച്ച ഭക്ഷണ സമയത്ത് അഞ്ചിന് 85 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഉച്ചഭക്ഷണത്തിനു ശേഷവും സ്ഥിതിഗതിയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ആദ്യ പാദത്തില്‍ ഹാസില്‍വുഡായിരുന്നു അന്തക വേഷമിട്ടതെങ്കില്‍ ലഞ്ചിനു ശേഷം ലയോണിന്‍റെ സ്പിന്‍ വലയിലാണ് ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ തലവച്ചു കൊടുത്തത്. പുതുമുഖമായ ധനഞ്ജയ ഡിസില്‍വ സിക്സറോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാലെടുത്തുവച്ചെങ്കിലും 24 റണ്‍സോടെ കൂടാരം കയറി. ധനഞ്ജയ തന്നെയാണ് ആതിഥേയരുടെ ടോപ് സ്കോറര്‍.