< Back
Sports
ലോകകപ്പ് യോഗ്യത: ബ്രസീലിന് ജയംSports
ലോകകപ്പ് യോഗ്യത: ബ്രസീലിന് ജയം
|15 Feb 2018 10:06 AM IST
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ കൊളമ്പിയക്കെതിരെ ബ്രസീലിന് ജയം.
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ കൊളമ്പിയക്കെതിരെ ബ്രസീലിന് ജയം. 2-1നാണ് ബ്രസീലിന്‍റെ ജയം. നെയ്മറും മിറാന്‍ഡയുമാണ് ഗോളുകള്‍ നേടിയത്. മെസിയെ കൂടാതെ ഇറങ്ങിയ അര്‍ജന്‍റീനയെ വെനിസ്വേല സമനിലയില്‍ തളച്ചു. അതെ സമയം യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ സ്വിറ്റ്സര്‍ലണ്ട് അട്ടിമറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍റെ തോല്‍വി. ഫ്രാന്‍സിനെ ബെലാറൂസ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.