< Back
Sports
ലീഗ് കപ്പ്: ചെല്‍സിക്കും ആഴ്‍സനലിനും തകര്‍പ്പന്‍ ജയംലീഗ് കപ്പ്: ചെല്‍സിക്കും ആഴ്‍സനലിനും തകര്‍പ്പന്‍ ജയം
Sports

ലീഗ് കപ്പ്: ചെല്‍സിക്കും ആഴ്‍സനലിനും തകര്‍പ്പന്‍ ജയം

Ubaid
|
26 Feb 2018 2:26 AM IST

പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സിയുടെ തിരിച്ചുവരവാണ് ലെസ്റ്റര്‍ സിറ്റിക്കെതിരെ കണ്ടത്.

ലീഗ് കപ്പ് ഫുട്ബോളില്‍ ചെല്‍സിക്കും ആഴ്‍സനലിനും തകര്‍പ്പന്‍ ജയം. ചെല്‍സി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ ആഴ്‍സനല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സിയുടെ തിരിച്ചുവരവാണ് ലെസ്റ്റര്‍ സിറ്റിക്കെതിരെ കണ്ടത്. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമാണ് നാലെണ്ണം തിരിച്ചടിച്ച് ചെല്‍സി കരുത്ത് കാട്ടിയത്.

ഒകാസാക്കിയുടെ ഇരട്ട ഗോളുകളിലൂടെ ലെസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആദ്യ പകുതിയുടെ ഇ‍ഞ്ചുറി ടൈമില്‍ ഗാരി കാഹില്‍ ചെല്‍സിക്ക് വേണ്ടി ഒരുഗോള്‍ മടക്കി. ആസ്പിലിക്വെറ്റയിലൂടെ ഒപ്പമെത്തി. പിന്നെ ഫാബ്രിഗസിന്റെ ഇരട്ട ഗോളിലൂടെ രണ്ടു വട്ടം മുന്നിലെത്തി. ഫോം ഔട്ട് കാരണം വിഷമിക്കുന്ന ഫാബ്രിഗസിന്റെ തിരിച്ചുവരവ് കൂടിയാണ് മത്സരത്തില്‍ കണ്ടത്. മറ്റൊരു മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആഴ്‍സനല്‍ തകര്‍ത്തത്. ലൂക്കാസിന്റെ ഇരട്ട ഗോളുകളും സാക്കയുടെയും ചേംമ്പര്‍ലെയിന്‍റെയും ഗോളുകളുമാണ് ആഴ്‍സനലിന് വലിയ വിജയമൊരുക്കിക്കൊടുത്തത്. അതെ സമയം ബേണ്‍മൌത്തിനോട് തോറ്റ് എവര്‍ട്ടണ്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൌണ്ടില്‍ പുറത്തായി.

Similar Posts