< Back
Sports
റെയ്നക്ക് പനി : ഒന്നാം ഏകദിനം നഷ്ടമാകുംSports
റെയ്നക്ക് പനി : ഒന്നാം ഏകദിനം നഷ്ടമാകും
|9 March 2018 12:20 AM IST
2015 ഒക്ടോബറിലാണ് റെയ്ന അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരത്തിനിറങ്ങിയത്. ശിഖിര്‍ ധവാനും ലോകേഷ് രാഹുലിനും പരിക്കേറ്റതോടെയാണ് കിവികള്‍ക്കെതിരായ......
ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്നക്ക് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം നഷ്ടമാകും. വൈറല്‍ പനി ബാധിച്ചതാണ് താരത്തിന് വിനയായത്. ഞായറാഴ്ച ധര്‍മ്മശാലയിലാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം. റെയ്നക്ക് പകരക്കാരനെ പ്രഖ്യാപ്പിച്ചിട്ടില്ല.
2015 ഒക്ടോബറിലാണ് റെയ്ന അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരത്തിനിറങ്ങിയത്. ശിഖിര്‍ ധവാനും ലോകേഷ് രാഹുലിനും പരിക്കേറ്റതോടെയാണ് കിവികള്‍ക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ റെയ്ന ഇടംകണ്ടെത്തിയത്.