< Back
Sports
ധോണിയുടെ ഈ ചിത്രം ഇന്ത്യ -പാക് സൗഹൃദത്തിന്റെ തെളിവാകുന്നതെങ്ങനെ?ധോണിയുടെ ഈ ചിത്രം ഇന്ത്യ -പാക് സൗഹൃദത്തിന്റെ തെളിവാകുന്നതെങ്ങനെ?
Sports

ധോണിയുടെ ഈ ചിത്രം ഇന്ത്യ -പാക് സൗഹൃദത്തിന്റെ തെളിവാകുന്നതെങ്ങനെ?

Subin
|
15 March 2018 6:24 AM IST

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്.

ഞായറാഴ്ച്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളി നടക്കാനിരിക്കെ സോഷ്യല്‍ മീഡിയയിലെ വൈറലാകുന്നത് ധോണി ഒരു കൈക്കുഞ്ഞിനൊപ്പം നില്‍കുന്ന ചിത്രമാണ്. പാകിസ്താന്‍ ഏകദിന ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ മകനാണ് ധോണിയുടെ കൈകളിലുള്ളതെന്നതാണ് ചിത്രത്തെ അപൂര്‍വ്വമാക്കുന്നത്. കളിക്കാര്‍ തമ്മിലുള്ള ദൃഢ സൗഹൃദത്തിന് ആരാധകരുടെ കോലാഹലങ്ങളൊന്നും വിള്ളല്‍ വീഴ്ത്തിയിട്ടില്ലെന്നതിന്റെ തെളിവാണിത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. 'ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി മനോഹരമായ ഒരു ചിത്രം. സര്‍ഫറാസ് അഹമ്മദിന്റെ മകനൊപ്പം ധോണി. അതിരുകള്‍ മറികടക്കുന്ന കളി' എന്നാണ് രാജ്ദീപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Related Tags :
Similar Posts