< Back
Sports
ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് തുര്‍ക്ക്മെനിസ്ഥാനെതിരെലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് തുര്‍ക്ക്മെനിസ്ഥാനെതിരെ
Sports

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് തുര്‍ക്ക്മെനിസ്ഥാനെതിരെ

admin
|
19 March 2018 5:45 PM IST

ലോകകപ്പ്ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ന് ഇന്ത്യയും തുര്‍ക്ക്മെനിസ്ഥാനും ഏറ്റുമുട്ടും.

ലോകകപ്പ്ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ന് ഇന്ത്യയും തുര്‍ക്ക്മെനിസ്ഥാനും ഏറ്റുമുട്ടും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. പരിക്ക് മൂലം മാറിനില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളത്തിലിറങ്ങുമെന്നാണ് സൂചന.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ മൂന്നാം സ്ഥാനക്കാരായ തുര്‍ക്ക്മെനിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിലാണ്. പോയിന്റ് നിലയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകില്ലെങ്കിലും അവസാന മത്സരത്തില്‍ വിജയിക്കാന്‍ തീരുമാനിച്ച് തന്നെയാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. ഇറാനെതിരായ കനത്ത തോല്‍വിയടക്കം യോഗ്യത റൌണ്ടിലെ 7 മത്സരങ്ങളില്‍ 5 എണ്ണവും ഇന്ത്യയ്ക്ക് പരാജയമായിരുന്നു. എന്നാല്‍ യുവതാരങ്ങളെ ഇറക്കി അവസാന മത്സരത്തില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. പരിക്ക് ഭേദമായാല്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും അന്തിമ ഇലവനില്‍ ഉണ്ടാകും.

അതേസമയം ഇന്ത്യയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് തുര്‍ക്ക്മെനിസ്ഥാന്‍ വ്യക്തമാക്കി. തുര്‍ക്ക്മെനിസ്ഥാനിലേതിന് സമാനമായ കാലാവസ്ഥയാണ് കേരളത്തിലേതെന്നും ഇത് അനുകൂല ഘടകമാകുമെന്നും കോച്ച് പറഞ്ഞു. കേരളത്തില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെഎഫ്എ അധികൃതരും അറിയിച്ചിട്ടുണ്ട്.

Similar Posts