< Back
Sports
കോപ്പയില്‍ അര്‍ജന്‍റീനക്ക് വിജയത്തുടക്കംകോപ്പയില്‍ അര്‍ജന്‍റീനക്ക് വിജയത്തുടക്കം
Sports

കോപ്പയില്‍ അര്‍ജന്‍റീനക്ക് വിജയത്തുടക്കം

admin
|
20 March 2018 11:21 AM IST

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനക്ക് വിജയത്തുടക്കം. ശതാബ്ദി ടൂര്‍ണ്ണമെന്‍റിലെ തങ്ങളുടെ ആദ്യമല്‍സരത്തില്‍ ചിലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്‍റീന തുടക്കം ഗംഭീരമാക്കിയത്.

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനക്ക് വിജയത്തുടക്കം. ശതാബ്ദി ടൂര്‍ണ്ണമെന്‍റിലെ തങ്ങളുടെ ആദ്യമല്‍സരത്തില്‍ ചിലിയെ 2-1ന് തകര്‍ത്താണ് അര്‍ജന്‍റീന തുടക്കം ഗംഭീരമാക്കിയത്. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ അര്‍ജന്‍റീനക്ക് വേണ്ടി അമ്പതാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് ആദ്യ ഗോള്‍ നേടിയത് ഗോള്‍ നേടിയത്. ചിലിയുടെ പ്രതിരോധം കീറി മുറിച്ച് മുന്നേറിയ ഡി മരിയയുടെ തകര്‍പ്പന്‍ ഇടങ്കാലന്‍ ഷോട്ട് ചിലി വലകുലുക്കുകയായിരുന്നു. 58ാം മിനിറ്റില്‍ എവര്‍ ബനേഗയാണ് രണ്ടാമത്തെ ഗോള്‍ നേടിയത്. കളിയവസാനിക്കാനിരിക്കേ അവസാന നിമിഷങ്ങളില്‍ ഫ്രീകിക്കിലൂടെയാണ് ചിലി ആശ്വാസ ഗോള്‍ നേടിയത്. പരിക്കുകാരണം പുറത്തിരിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെയാണ് അര്‍ജന്‍റീന കളത്തിലിറങ്ങിയത്.

Similar Posts