< Back
Sports
ഇന്ത്യന്‍ ജയത്തിന്‍റെ ഡ്യൂപ് വീഡിയോവുമായി ഐസിസിഇന്ത്യന്‍ ജയത്തിന്‍റെ ഡ്യൂപ് വീഡിയോവുമായി ഐസിസി
Sports

ഇന്ത്യന്‍ ജയത്തിന്‍റെ ഡ്യൂപ് വീഡിയോവുമായി ഐസിസി

admin
|
27 March 2018 6:54 PM IST

വീഡിയോവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പകരം സ്ഥാനം കണ്ടെത്തിയിട്ടുള്ളത് കമന്‍റേറ്റര്‍മാരായ മുന്‍ അന്താരാഷട്ര താരങ്ങളാണ്. 

ബംഗ്ലാദേശിനെതിരെ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന ജയത്തിലെ അവസാന നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഡ്യൂപ്ലിക്കേറ്റ് വീഡിയോ വൈറലാകുന്നു. ഐസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്ററ് ചെയ്ത വീഡിയോവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പകരം സ്ഥാനം കണ്ടെത്തിയിട്ടുള്ളത് കമന്‍റേറ്റര്‍മാരായ മുന്‍ അന്താരാഷട്ര താരങ്ങളാണ്.

അവസാന ഓവര്‍ എറിഞ്ഞ യുവതാരം പാണ്ഡ്യയുടെ സ്ഥാനത്ത് ഡ്യൂപ് വീഡിയോവിലുള്ളത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൌണ്ടര്‍ ഷോണ്‍ പൊള്ളോക്കാണ്. ഡരണ്‍ ഗംഗയാണ് വിക്കറ്റിന് പിന്നിലെ മഹേന്ദ്ര ജാലക്കാരനായി മാറിയിട്ടുള്ളത്. ഒരു മണിക്കൂറിനകം എട്ട് ലക്ഷം പേര്‍ കണ്ട വീജിയോ ഇതിനോടകം തന്നെ 16,406 പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഡ്യൂപ് വീഡിയോ കാണാം:

ഒറിജിനല്‍ വീഡിയോ കാണാം:

Similar Posts