< Back
Sports
ആര്‍സിബിക്ക് ആറാം തോല്‍വിആര്‍സിബിക്ക് ആറാം തോല്‍വി
Sports

ആര്‍സിബിക്ക് ആറാം തോല്‍വി

Subin
|
29 March 2018 4:28 AM IST

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും തോല്‍വി. ഏഴ് വിക്കറ്റിന് ഗുജറാത്ത് ലണ്‍സ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.

34 പന്തില്‍ 72 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 30 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ബംഗ്ലൂരിന് 60 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കേദാര്‍ജാദവും 32 റണ്‍സെടുത്ത പവന്‍ നേഗിയുമാണ് ബംഗളൂരുവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഇതോടെ കളിച്ച 9 മത്സരങ്ങളില്‍ ആറെണ്ണത്തിലും ബാംഗ്ലൂര്‍ തോറ്റു.

Related Tags :
Similar Posts