< Back
Sports
സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം ജയംSports
സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം ജയം
|9 April 2018 12:25 PM IST
ഗുജറാത്ത് ലയണ്‍സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. ഗുജറാത്ത് ഉയര്‍ത്തിയ 135 റണ്‍സ് 14.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഹൈദരാബാദ് മറികടന്നു.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. ഗുജറാത്ത് ഉയര്‍ത്തിയ 135 റണ്‍സ് 14.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി വാര്‍ണര്‍ 74 റണ്‍സും ശിഖര്‍ ധവാന്‍ 53 റണ്‍സും നേടി. ഗുജറാത്തിന്റെ നാല് വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറാണ് കളിയിലെ താരം.
ഇന്ന് നടക്കുന്ന മത്സരത്തില്‍ റൈസിങ് പൂനെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് എട്ടുമണിക്ക് പൂനെയിലാണ് മത്സരം.