< Back
Sports
ആരാധകര്‍ക്ക്‌ കോഹ്ലിയുടെ വികാരനിര്‍ഭര സന്ദേശംആരാധകര്‍ക്ക്‌ കോഹ്ലിയുടെ വികാരനിര്‍ഭര സന്ദേശം
Sports

ആരാധകര്‍ക്ക്‌ കോഹ്ലിയുടെ വികാരനിര്‍ഭര സന്ദേശം

admin
|
13 April 2018 8:03 PM IST

സച്ചിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷണം തെളിയിക്കും വിധമുള്ള പ്രകടനമായിരുന്നു ടൂര്‍ണ്ണമെന്റില്‍ വിരാട്‌ കോഹ്ലിയുടേത്‌...

ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും തിളങ്ങിയ ഇന്ത്യന്‍ താരം ആരെന്ന ചോദ്യത്തിന്‌ ആദ്യം ഉയരുന്ന ചോദ്യം കോഹ്ലിയുടേതായിരിക്കും. സെമിയില്‍ വെസ്‌റ്റിന്‍ഡീസിനോട്‌ തോറ്റ്‌ പുറത്തായതോടെ നിരാശയിലായ ഇന്ത്യന്‍ ആരാധകരെ ആശ്വസിപ്പിക്കുന്ന സന്ദേശവുമായാണ്‌ കോഹ്ലി എത്തിയിരിക്കുന്നത്‌. മറക്കാനാവാത്ത ഒരു ടൂര്‍ണ്ണമെന്റ്‌ സമ്മാനിച്ച ആരാധകര്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ കോഹ്ലി ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

സച്ചിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷണം തെളിയിക്കും വിധമുള്ള പ്രകടനമായിരുന്നു ടൂര്‍ണ്ണമെന്റില്‍ വിരാട്‌ കോഹ്ലിയുടേത്‌. ഒരു പരിധിവരെ കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ്‌ ഇന്ത്യന്‍ പോരാട്ടത്തെ മുന്നോട്ടു നയിച്ചത്‌. വിന്‍ഡീസിനെതിരായ മത്സരത്തിലും കോഹ്ലി തന്നെയായിരുന്നു ടോപ്‌ സ്‌കോറര്‍. ഒരുഭാഗത്ത്‌ കോഹ്ലി അത്യധ്വാനം നടത്തുമ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബൗളര്‍മാരുടേത്‌. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഇന്ത്യ ഫൈനലിലെത്താതെ കിതച്ചുവീണതിന്‌ പിന്നില്‍ ബൗളര്‍മാരായിരുന്നു പ്രധാന കാരണം.


അശ്വിനും ജഡേജയും അടങ്ങുന്ന സ്‌പിന്നര്‍മാരായിരുന്നു ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത്‌. നാല്‌ മത്സരങ്ങളില്‍ നിന്നും ഇവര്‍ നാല്‌ വിക്കറ്റുകള്‍ വീതമാണ്‌ വീഴ്‌ത്തിയത്‌. വാങ്കഡെയെ പോലുള്ള സ്‌പിന്നര്‍മാരെ അകമഴിഞ്ഞു പിന്തുണക്കുന്ന പിച്ചില്‍ പോലും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ നിരാശപ്പെടുത്തിക്കളഞ്ഞു. അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ 273 റണ്‍സാണ്‌ കോഹ്ലി അടിച്ചുകൂട്ടിയത്‌. ഇന്ത്യക്ക്‌ ഏറ്റവും ആവശ്യമുള്ള സമയത്തായിരുന്നു കോഹ്ലി ഇതില്‍ കൂടുതലും നേടിയത്‌ എന്നതും ശ്രദ്ധേയമാണ്‌.

Related Tags :
Similar Posts