< Back
Sports
എക്സൈസ് കായികമേളയില്‍ താരമായി ഋഷിരാജ് സിംങ്എക്സൈസ് കായികമേളയില്‍ താരമായി ഋഷിരാജ് സിംങ്
Sports

എക്സൈസ് കായികമേളയില്‍ താരമായി ഋഷിരാജ് സിംങ്

Muhsina
|
13 April 2018 2:05 PM IST

പാലക്കാട് കോട്ടമൈതാനത്താണ് മല്‍സങ്ങള്‍ നടന്നത്. ഫൈനലില്‍ കണ്ണൂരിനോട് തോറ്റെങ്കിലും താരമായത് ഋഷിരാജ് സിംഗ് തന്നെ. ബാറ്റിങും ബൌളിങും സിംഗത്തിന് ഒരേപോലെ വഴങ്ങും..

നിയമലംഘകരുടെ പേടിസ്വപ്നമായ ഋഷിരാജ് സിങ് ക്രിക്കറ്റ് മൈതാനത്തും സിംഹമായി. പാലക്കാട് നടന്ന എക്സൈസ് കലാകായിക മേളയിലാണ് തിരുവന്തപുരത്തിന്‍റെ ക്യാപ്റ്റനായി ക്രിക്കറ്റില്‍ ഋഷിരാജ് സിങ് താരമായത്.

നിയമലംഘകരെ അപ്രതീക്ഷിത റെയ്ഡുകളിലൂടെ വിറപ്പിക്കുന്ന ഋഷിരാജ് സിംഗ് ഇക്കാലത്ത് ഫോം അല്‍പം മങ്ങി. എന്നാല്‍, ക്രിക്കററില്‍ മികച്ച ഫോമിലായിരുന്നു. പാലക്കാട് കോട്ടമൈതാനത്താണ് മല്‍സങ്ങള്‍ നടന്നത്. ഫൈനലില്‍ കണ്ണൂരിനോട് തോററെങ്കിലും താരമായത് ഋഷിരാജ് സിംഗ് തന്നെ. ബാറ്റിങും ബൌളിങും സിംഗത്തിന് ഒരേപോലെ വഴങ്ങും.

ഫൈനലിൽ രണ്ടു റണ്ണെടുത്ത് പുറത്തായെങ്കിലും തൃശൂരുമായി നടന്ന സെമിയിൽ 12 റണ്ണുമെടുത്ത ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികളും പിറന്നു. ബൗളിംഗും ഒട്ടും മോശമായില്ല. കലാകായിക മേള നാളെ സമാപിയ്ക്കും.

Related Tags :
Similar Posts