< Back
Sports
മെസ്സിക്ക് ഹാട്രിക്; അഞ്ചടിച്ച് അര്‍ജന്റീനSports
മെസ്സിക്ക് ഹാട്രിക്; അഞ്ചടിച്ച് അര്‍ജന്റീന
|13 April 2018 3:16 PM IST
മെസ്സിയുടെ ഹാട്രിക് ബലത്തില്‍ അഞ്ച് ഗോളുകളാണ് പനാമ വലയില്‍ അര്‍ജന്റീന നിറച്ചത്.

പനാമക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍. മെസ്സിയുടെ ഹാട്രിക് ബലത്തില്‍ അഞ്ച് ഗോളുകളാണ് പനാമ വലയില്‍ അര്‍ജന്റീന നിറച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ പനാമയെ പരാജയപ്പെടുത്തിയതോ അര്‍ജന്റീന ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു. മെസി(68,78,87) ഹാട്രിക്കുമായി ആരാധകരുടെ മനം കവര്‍ന്നപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡി(ഏഴാം), സെര്‍ജിയോ അഗ്യൂറോ(90) എന്നിവര്‍ ഗോള്‍ വീതം നേടി.