< Back
Sports
പൂനൈയെ തകര്‍ത്ത് ചെന്നൈപൂനൈയെ തകര്‍ത്ത് ചെന്നൈ
Sports

പൂനൈയെ തകര്‍ത്ത് ചെന്നൈ

Ubaid
|
14 April 2018 11:23 PM IST

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഇന്ത്യന്‍ താരം ജെജെ ചെന്നൈയ്‌നെ മുന്നിലെത്തിക്കുകയായിരുന്നു

സ്വന്തം തട്ടകത്തില്‍ ചെന്നൈയിന്‍ പുലികളായി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ പൂന എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെന്നൈയിന്‍ തകര്‍ത്തു. 44–ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലെയും രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ ഡേവിഡ് സുച്ചിയുമാണ് ചെന്നൈയിന്റെ ഗോളുകള്‍ നേടിയത്. രണ്ടു ഗോളുകളും ഹെഡറിലൂടെയായിരുന്നു.

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഇന്ത്യന്‍ താരം ജെജെ ചെന്നൈയ്‌നെ മുന്നിലെത്തിക്കുകയായിരുന്നു. ആസൂത്രിതമായൊരു നീക്കത്തിനൊടുവില്‍ ഇടതു വിങ്ങില്‍ നിന്നും ജെറി നല്‍കിയ പന്ത് സുചി ജെജെയ്ക്ക് മറിച്ചു നല്‍കുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നെ ജെജെ ഗോള്‍കീപ്പര്‍ എഡലിനെ കബളിപ്പിച്ച് മിന്നല്‍ ഹെഡ്ഡറിലൂടെ പുണെയുടെ വല ചലിപ്പിച്ചു.

ജയത്തോടെ മറ്റരാസിയുടെ ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍നിന്ന് അവര്‍ക്ക് 13 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൂന 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. 17 പോയിന്റുമായി ഡല്‍ഹി ഡൈനമോസാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.

Related Tags :
Similar Posts