< Back
Sports
ഫ്രഞ്ച് മുന്‍ കായിക മന്ത്രിക്കെതിരെ 10,000 യൂറോ നഷ്ടപരിഹാര കേസുമായി നദാല്‍ഫ്രഞ്ച് മുന്‍ കായിക മന്ത്രിക്കെതിരെ 10,000 യൂറോ നഷ്ടപരിഹാര കേസുമായി നദാല്‍
Sports

ഫ്രഞ്ച് മുന്‍ കായിക മന്ത്രിക്കെതിരെ 10,000 യൂറോ നഷ്ടപരിഹാര കേസുമായി നദാല്‍

admin
|
14 April 2018 10:22 PM IST

2012ല്‍ സീസണിലെ അവസാന ആറ് മാസം പരിക്കിനെ തുടര്‍ന്ന് നദാല്‍ കളത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് നദാല്‍ പരിക്ക് അഭിനയിച്ചതെന്നായിരുന്നു

ഉത്തേജക പരിശോധന ഒഴിവാക്കാനായി പരിക്ക് അഭിനയിച്ചു എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ മുന്‍ കായിക മന്ത്രിക്കെതിരെ 10,000 യൂറോ നഷ്ടപരിഹാര കേസുമായി ടെന്നീസ് താരം റാഫേല്‍ നദാല്‍ രംഗത്ത്. 2012ല്‍ സീസണിലെ അവസാന ആറ് മാസം പരിക്കിനെ തുടര്‍ന്ന് നദാല്‍ കളത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് നദാല്‍ പരിക്ക് അഭിനയിച്ചതെന്നായിരുന്നു ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുന്‍ മന്ത്രിയുടെ ആരോപണം.

2007 മുതല്‍ 2010 വരെ ഫ്രാന്‍സിലെ കായിക മന്ത്രിയായിരുന്നു റോസ്‍ലിന്‍ ബച്ചലോട്ട്. 16 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നദാല്‍ ഒരിക്കല്‍ പോലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല.

Related Tags :
Similar Posts