< Back
Sports
കൊഹ്‍ലിക്ക് പാകിസ്താനില്‍ നിന്നൊരു പ്രത്യേക സന്ദേശംകൊഹ്‍ലിക്ക് പാകിസ്താനില്‍ നിന്നൊരു പ്രത്യേക സന്ദേശം
Sports

കൊഹ്‍ലിക്ക് പാകിസ്താനില്‍ നിന്നൊരു പ്രത്യേക സന്ദേശം

admin
|
15 April 2018 4:06 PM IST

നല്ലൊരു ക്രിക്കറ്റ് താരമാകാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി കഠിന പ്രയത്നം തുടരാനായിരുന്നു കൊഹ്‍ലിയുടെ ഉപദേശം. ഓട്ടോഗ്രാഫ് ചെയ്ത ഒരു ബാറ്റ് അയച്ചു കൊടുക്കാമെന്നും.....

വിദേശ മണ്ണില്‍ ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ഖ്യാതി സ്വന്തമാക്കിയ വിരാട് കൊഹ്‍ലിക്ക് പാകിസ്താനില്‍ നിന്നൊരു പ്രത്യേക സന്ദേശം. അമ്പയര്‍ അലന്‍ ഡറിന്‍റെ മകന്‍ ഹസന്‍ ഡറാണ് കൊഹ്‍ലിക്ക് പ്രത്യേക സന്ദേശം അയച്ചത്. വിന്‍ഡീസുമായുള്ള പരമ്പരയില്‍ അമ്പയറായ പിതാവ് വഴിയായിരുന്നു ഹസന്‍ തന്‍റെ ആരാധ്യ താരത്തിനുള്ള സന്ദേശം കൈമാറിയത്. സന്ദേശം ലഭിച്ച ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ മറുപടി ഒരു വീഡിയോ രൂപത്തിലാണ് നല്‍കിയത്. നല്ലൊരു ക്രിക്കറ്റ് താരമാകാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി കഠിന പ്രയത്നം തുടരാനായിരുന്നു കൊഹ്‍ലിയുടെ ഉപദേശം. ഓട്ടോഗ്രാഫ് ചെയ്ത ഒരു ബാറ്റ് അയച്ചു കൊടുക്കാമെന്നും ആരാധകന് കൊഹ്‍ലി ഉറപ്പു നല്‍കി.

Similar Posts