< Back
Sports
ബ്ലാസ്റ്റേഴ്‍സിന് വിജയത്തുടക്കംബ്ലാസ്റ്റേഴ്‍സിന് വിജയത്തുടക്കം
Sports

ബ്ലാസ്റ്റേഴ്‍സിന് വിജയത്തുടക്കം

Alwyn
|
15 April 2018 9:33 AM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബിഗ് ബാങ് ചൗള യുണൈറ്റഡ് എഫ്‍സിയെ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കളി തുടങ്ങി 30 ാം മിനിറ്റില്‍ മൈക്കിള്‍ ചോപ്രയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‍സിന് വേണ്ടി രണ്ടാം പകുതിയില്‍ മലയാളി താരം പ്രശാന്ത് ലക്ഷ്യം കണ്ടു. മൂന്നാഴ്ചകാലത്തെ വിദേശ പരിശീലനത്തിനായി ബാങ്കോക്കിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടു പരിശീലന മത്സരങ്ങള്‍കൂടി അവശേഷിക്കുന്നുണ്ട്. ബാങ്കോക്ക് യുണൈറ്റഡും പട്ടായ യുണൈറ്റഡുമാണ് എതിരാളികള്‍.

Related Tags :
Similar Posts