< Back
Sports
ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തലയിലിടിച്ച് ബൗളര്‍ക്ക് ഗുരുതരപരിക്ക്ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തലയിലിടിച്ച് ബൗളര്‍ക്ക് ഗുരുതരപരിക്ക്
Sports

ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തലയിലിടിച്ച് ബൗളര്‍ക്ക് ഗുരുതരപരിക്ക്

Subin
|
15 April 2018 6:52 PM IST

കുത്തിയുയര്‍ന്നു വന്ന പന്ത് ബര്‍മിങ് ഹാമിന്റെ ബാറ്റ്‌സ്മാന്‍ സാംഹെയിന്‍ കയറിവന്ന് നേരെ അടിച്ചു...

ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് നേരെ തലയില്‍ വന്നിടിച്ച് നോട്ടിംങ്ഹാംഷെയര്‍ പേസ് ബൗളര്‍ ലൂക്ക് ഫ്‌ളെച്ചറിന് ഗുരുതര പരിക്ക്. ബര്‍മിംങ്ഹാം ബിയേഴ്‌സിനെതിരെ നാറ്റ് വെസ്റ്റ് ടി ട്വന്റി മത്സരത്തിനിടെയായിരുന്നു സംഭവം. ഫ്ളെച്ചറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അര മണിക്കൂറോളം മത്സരം തടസപ്പെട്ടു.

നാലാം ഓവറിലായിരുന്നു ഫ്ളെച്ചര്‍ പന്തെറിയാനെത്തിയത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെയാണ് അപകടം പിണഞ്ഞത്. കുത്തിയുയര്‍ന്നു വന്ന പന്ത് ബര്‍മിങ് ഹാമിന്റെ ബാറ്റ്‌സ്മാന്‍ സാംഹെയിന്‍ കയറിവന്ന് നേരെ അടിച്ചകറ്റാന്‍ ശ്രമിക്കുകയായിരുന്നു. ബാറ്റില്‍ കൃത്യമായി കൊണ്ട പന്ത് ഫ്ളെച്ചര്‍ക്ക് തടയാനാകുന്നതിന് മുമ്പ് തന്നെ തലയില്‍ തട്ടി.

സംഭവത്തിന്റെ ഗുരതരാവസ്ഥ മനസിലാക്കി അമ്പയര്‍ അപ്പോള്‍ തന്നെ വൈദ്യ സഹായം തേടുന്നതും ഓടിയെത്തിയ കളിക്കാര്‍ തലയില്‍ കൈ വെച്ച് നില്‍ക്കുന്നതും വീഡിയോയിലുണ്ട്. ഫ്ളെച്ചര്‍ അപകടനില തരണം ചെയ്‌തെന്നാണ് സഹതാരം ജേക്ക് ബാള്‍ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Related Tags :
Similar Posts