< Back
Sports
കമ്മ്യൂണിറ്റി ഷീല്‍ഡ് ആഴ്‍‍സനലിന്കമ്മ്യൂണിറ്റി ഷീല്‍ഡ് ആഴ്‍‍സനലിന്
Sports

കമ്മ്യൂണിറ്റി ഷീല്‍ഡ് ആഴ്‍‍സനലിന്

Ubaid
|
15 April 2018 8:23 AM IST

മുഴുവന്‍ സമയം സമനിലയില്‍ കലാശിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക്.

കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പില്‍ ചെല്‍സിക്കെതിരെ ആഴ്‍‍സനലിന് ജയം. പെനല്ട്ടി ഷൂട്ടൌട്ടിലാണ് ആഴ്‍‍സണല്‍ വിജയം സ്വന്തമാക്കിയത്. മൂന്നാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടമാണ് ആഴ്‍‍സനല്‍ നേടിയത്. കരുത്തന്മാരുടെ അങ്കത്തില്‍ ആദ്യം മുന്നിലെത്തിയത് നിലവിലെ ഇംഗ്ലീഷ് ചാംപ്യന്മാരായ ചെല്‍സി തന്നെയാണ് 46 ആം മിനുട്ടില്‍ വിക്ടര്‍ മോസസാണ് ഗോള്‍ നേടിയത്. എന്നാല്‍ കളി തീരാന്‍ എട്ട് മിനുട്ട് ബാക്കി നില്‍ക്കെ ആഴ്‍‍സനല്‍ ഒപ്പമെത്തി. കൊളാസിനാക്കായിരുന്നു സ്കോറര്‍.

മുഴുവന്‍ സമയം സമനിലയില്‍ കലാശിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക്. കൌര്‍ട്ടോയിസും അല്‍വാരോ മൊറാറ്റയും ചെല്‍സിയുടെ കിക്കുകള്‍ പാഴാക്കിയപ്പോള്‍ ഓക്സ്ലൈഡ് ചേംബര്‍ലൈന്‍റെയും ഒലിവര്‍ ജിറൂഡിന്റെയും കരുത്തില്‍ ആഴ്‍‍സനല്‍ വിജയം സ്വന്തമാക്കി. മൂന്നാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടമാണ് ആഴ്‍‍സനല്‍ നേടിയത്.

Similar Posts