< Back
Sports
തിസാര പെരേര ശ്രീലങ്കയുടെ പുതിയ നായകന്‍തിസാര പെരേര ശ്രീലങ്കയുടെ പുതിയ നായകന്‍
Sports

തിസാര പെരേര ശ്രീലങ്കയുടെ പുതിയ നായകന്‍

admin
|
15 April 2018 4:03 PM IST

ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ അഞ്ജലോ മാത്യൂസ് നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങള്‍ക്കും വ്യത്യസ്ത നായകന്‍മാരെന്ന തീരുമാനത്തിലേക്ക് ലങ്കന്‍ സെലക്ടര്‍മാരെത്തിയത്. 

ഇന്ത്യക്കെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകളില്‍ ശ്രീലങ്കയെ ഓള്‍ റൌണ്ടര്‍ തിസാര പെരേര നയിക്കും. ഉപുള്‍ തരംഗയുടെ സ്ഥാനത്താണ് പെരേര നായക സ്ഥാനതെത്തുന്നത്. തരംഗയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് പരമ്പരകളിലാണ് ലങ്ക സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായ അഞ്ജലോ മാത്യൂസ് നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങള്‍ക്കും വ്യത്യസ്ത നായകന്‍മാരെന്ന തീരുമാനത്തിലേക്ക് ലങ്കന്‍ സെലക്ടര്‍മാരെത്തിയത്.

Related Tags :
Similar Posts