< Back
Sports
റബാദയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി റബാദയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി 
Sports

റബാദയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി 

rishad
|
16 April 2018 2:59 PM IST

ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബൌളര്‍ കാഗിസോ റബാദയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ഡയര്‍ ഡെവിള്‍സ്

പരിക്കേറ്റ് പുറത്തായ ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബൌളര്‍ കാഗിസോ റബാദയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ഡയര്‍ ഡെവിള്‍സ്. ഇംഗ്ലണ്ടിന്‍റെ ലിയാം പ്ലങ്കറ്റ് ആണ് പതിനൊന്നാമത് എഡിഷനില്‍ ഡല്‍ഹിക്കായി വരുന്ന പുതിയ പന്തേറുകാരന്‍. പ്ലങ്കറ്റിന്‍റെ അരങ്ങേറ്റ ഐപിഎല്‍ കൂടിയാണിത്. ഇംഗ്ലണ്ടിനായി 13 ടെസ്റ്റുകളും 65 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇപ്പോഴും ദേശീയ ടീമില്‍ അംഗമാണ്. ഒരു ബൌളര്‍ എന്നതിലുപരി ബാറ്റ് കൊണ്ടും പ്ലങ്കറ്റിന് മികവ് കാണിക്കാനാവും. രജിസ്റ്റേര്‍ഡ് എവൈലബ്ള്‍ പ്ലെയര്‍ പൂള്‍ പ്രകാരമാണ് പ്ലങ്കറ്റ് ഗംഭീര്‍ നയിക്കുന്ന ടീമിലെത്തുന്നത്. 4.2 കോടിക്കായിരുന്നു റബാദയെ ഡല്‍ഹി നിലനിര്‍ത്തിയിരുന്നത്. മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

Related Tags :
Similar Posts