Sports
നിര്‍ണായക മത്സത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അമ്രാ ടീം കൊല്‍ക്കത്തയെ നേരിടുന്നുനിര്‍ണായക മത്സത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അമ്രാ ടീം കൊല്‍ക്കത്തയെ നേരിടുന്നു
Sports

നിര്‍ണായക മത്സത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അമ്രാ ടീം കൊല്‍ക്കത്തയെ നേരിടുന്നു

Ubaid
|
19 April 2018 12:14 AM IST

ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിന് ജയം നേടാനായാല്‍ പ്രതീക്ഷക്ക് വകയുണ്ട്

ഐഎസ്എല്ലില്‍ ആറാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നിലവിലെ ചാംപ്യന്മാരായ അമ്രാ ടീം കൊല്‍ക്കത്തയാണ് എതിരാളി. രാത്രി എട്ടിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടിലാണ് മത്സരം.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ഇരു ടീമും. അന്ന് കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് നിരാശരയായി. നാലാം സീസണിന്റെ ഉദ്ഘാടന മത്സരവും ഇരുടീമും തമ്മിലായിരുന്നു. പക്ഷെ, കളി സമനിലയില്‍ അവസാനിച്ചു. അതുകൊണ്ട് തന്നെ ഇരുടീമും ഇന്ന് വീണ്ടുമൊരു സമനിലക്കായി ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇനിയുള്ള മത്സരം മികച്ച മാര്‍ജിനില്‍ ജയിച്ചാലെ സെമിയിലെത്താനുമാകൂ. നിലവില്‍ ബ്ലാസ്റ്റേഴ്സ് ആറാമതും കൊല്‍ക്കത്ത എട്ടാമതുമാണ്. കൊല്‍ക്കത്തയുടെ സാധ്യതകള്‍ ഏറെക്കുറേ അവസാനിച്ചു കഴിഞ്ഞു. എന്നാല് ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിന് ജയം നേടാനായാല്‍ പ്രതീക്ഷക്ക് വകയുണ്ട്.14 കളിയില്‍ നിന്ന് അഞ്ച് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് നലാം സ്ഥാനത്തേക്ക് മുന്നേറാം. മറിച്ച് കൊല്‍ക്കത്ത ജയിച്ചാലും എട്ടാം സ്ഥാനത്തിനപ്പുറം കടക്കില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൊല്‍ക്കത്തക്കുണ്ട്. എന്നാല്‍ ഏത് എവേ മത്സരത്തിലും ടീമിനെ പിന്തുണക്കുന്ന ഒരു മഞ്ഞപ്പടയുള്ളത് ബ്ലാസ്റ്റേഴ്സിനും പ്രതീക്ഷയാണ്. സി.കെ വിനീത്, ഇയാന്‍ ഹ്യൂം എന്നിവരിലാണ് കൂടുതല്‍ പ്രതീക്ഷ.

Similar Posts