< Back
Sports
ഹോക്കിയിലും നിങ്ങള്‍ അവസരം നഷ്ടപ്പെടുത്തിയതായി അക്തറിനോട് വീരുഹോക്കിയിലും നിങ്ങള്‍ അവസരം നഷ്ടപ്പെടുത്തിയതായി അക്തറിനോട് വീരു
Sports

ഹോക്കിയിലും നിങ്ങള്‍ അവസരം നഷ്ടപ്പെടുത്തിയതായി അക്തറിനോട് വീരു

admin
|
19 April 2018 5:50 AM IST

എന്‍റെ സഹോദരന്‍ വീരു എന്തു പറഞ്ഞാലും പൊറുക്കണം, എന്തുകൊണ്ടെന്നാല്‍ അവന് തങ്കപ്പെട്ട മനസാണ് ഉള്ളത്.....

കളിക്കളത്തിലായാലും പുറത്തായാലും ചൂടേറിയ ഷോട്ടുകളുടെയും വാക്കുകളുടെയും വക്താവാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ് . സന്ദര്‍ഭോചിതമായ പരിഹാസത്തിലൂടെ കുറിക്കുകൊള്ളുന്ന മറുപടികള്‍ വീരുവിന്‍റെ പ്രത്യേകതയാണ്. ഹോക്കിയില്‍ ഇന്ത്യ പാകിസ്താനെ 1-5ന് തകര്‍ത്തതിനു തൊട്ടുപിന്നാലെ ക്രിക്കറ്റ് കളത്തിലെ ഇടിത്തീയായിരുന്ന പാകിസ്താന്‍ പേസര്‍ ഷൊഹൈബ് അക്തറിനെ ചെറുതായി ഒന്നു പ്രകോപിപ്പിച്ച് സേവാഗ് ട്വിറ്ററിലെത്തി.

സങ്കടമുണ്ട്, ഹോക്കിയിലും നിങ്ങള്‍ അവസരം നഷ്ടമാക്കി എന്നായിരുന്നു അക്തറിനുള്ള വീരുവിന്‍റെ ട്വീറ്റ്. സേവാഗിന് മറുപടിയുമായി അക്തറും ഉടന്‍ തന്നെ രംഗതെത്തി. എന്‍റെ സഹോദരന്‍ വീരു എന്തു പറഞ്ഞാലും പൊറുക്കണം, എന്തുകൊണ്ടെന്നാല്‍ അവന് തങ്കപ്പെട്ട മനസാണ് ഉള്ളത്. അവനൊരിക്കലും മോശം കാര്യം അര്‍ഥമാക്കില്ല. തമാശയുടെ അവതാരമാണ് വീരു അത് അംഗീകരിക്കുന്നു എന്നായിരുന്നു അക്തറിന്‍റെ മറുപടി ട്വീറ്റ്.

Similar Posts