< Back
Sports
വൈഡില്‍ കുപിതനായ രോഹിതിന് പിഴ ശിക്ഷവൈഡില്‍ കുപിതനായ രോഹിതിന് പിഴ ശിക്ഷ
Sports

വൈഡില്‍ കുപിതനായ രോഹിതിന് പിഴ ശിക്ഷ

admin
|
21 April 2018 5:23 AM IST

അവസാന ഓവറിലെ മൂന്നാം പന്ത് നോബോള്‍ വിളിക്കാതിരുന്ന അമ്പയറുടെ തീരുമാനമാണ് രോഹിതിനെ പ്രകോപിപ്പിച്ചത്.

അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് മാച്ച് ഫീയുടെ 50 ശതമാനം ഇന്നലെ പൂനെയുമായി നടന്ന മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്ത് നോബോള്‍ വിളിക്കാതിരുന്ന അമ്പയറുടെ തീരുമാനമാണ് രോഹിതിനെ പ്രകോപിപ്പിച്ചത്. അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ മുംബൈക്ക് ജയത്തിനായി വേണ്ടിയിരുന്നത് 17 റണ്‍സ്.

ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യ പുറത്ത്. അടുത്ത പന്ത് സിക്സറിന് പറത്തിയ രോഹിത് വിജയലക്ഷ്യം നാല് പന്തില്‍ നിന്നും 11 റണ്‍സായി കുറച്ചു. മൂന്നാം പന്ത് നേരിടാനായി രോഹിത് സ്റ്റമ്പുകളുടെ കുറുകെ നീങ്ങിയത് കണ്ട ജയദേവ് ഉനദ്കത് പന്ത് ദിശ മാറി എറിഞ്ഞു. വൈഡാകുമെന്ന ഉറപ്പില്‍ രോഹിത് ഇത് വെറുതെ വിടുകയും ചെയ്തു. അമ്പയര്‍ എസ് രവിയാകട്ടെ വൈഡ് വിളിച്ചതുമില്ല. തീരുമാനം വിശ്വസിക്കാനാവാതെ രോഹിത് അമ്പയറോട് തന്‍റെ നീരസം പ്രകടമാക്കുകയും ചെയ്തു. ഫീല്‍ഡിലുണ്ടായിരുന്ന രണ്ടാമത്തെ അമ്പയറായ നന്ദ കിഷോര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Similar Posts