< Back
Sports
യുവേഫ സൂപ്പര്‍ കപ്പ് റയൽ മാൻഡ്രിഡിന്യുവേഫ സൂപ്പര്‍ കപ്പ് റയൽ മാൻഡ്രിഡിന്
Sports

യുവേഫ സൂപ്പര്‍ കപ്പ് റയൽ മാൻഡ്രിഡിന്

Ubaid
|
22 April 2018 1:23 AM IST

റയല്‍മാഡ്രിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ കപ്പ് വിജയമാണിത്.

യുവേഫ സൂപ്പര്‍ കപ്പ് റയൽ മാൻഡ്രിഡിന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് റയലിന്റെ കിരീടധാരണം. റയലിന്റെ ആദ്യ പതിനൊന്നില്‍ റൊണാള്ഡോയെ ഉള്‍പ്പെടുത്തിയിരുന്നില്ല. റയല്‍മാഡ്രിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ കപ്പ് വിജയമാണിത്. എന്നാല്‍ കളി തുടങ്ങി 23-ാം മിനിട്ടില്‍ കാസിമോര നേടിയ ഗോളിലൂടെ റയല്‍ മുന്നിലെത്തി. രണ്ടാ പകുതിയില്‍ റയല്‍ ആധിപത്യം തുടര്‍ന്നു. 52-ാം ഇസ്കോയുടെ വക രണ്ടാം ഗോള്‍. അറുപത്തി രണ്ടാം മിനിട്ടില്‍ ലുക്കാക്കുവിലൂടെ മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ മടക്കി. എണ്‍പത്തി മൂന്നാം മിനിട്ടില്‍ പകരക്കാരനായി ക്രിസ്റ്റ്യാനോ എത്തിയെങ്കിലും റയല്‍ വിജയമുറപ്പിച്ചിരുന്നു.

Similar Posts