< Back
Sports
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയലിന് തകര്‍പ്പന്‍ ജയംചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയലിന് തകര്‍പ്പന്‍ ജയം
Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയലിന് തകര്‍പ്പന്‍ ജയം

Subin
|
21 April 2018 9:28 PM IST

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ യുവന്റസിനെ പരാജയപ്പെടുത്തിയത്...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ മത്സരത്തില്‍ യുവന്റസിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ യുവന്റസിനെ പരാജയപ്പെടുത്തിയത്.

കളിയുടെ മൂന്നാം മിനിറ്റിലും, 63ആം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. മാഴ്‌സലോയുടെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോള്‍.

മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പ്പിച്ചു.

Related Tags :
Similar Posts