< Back
Sports
11 മിനിറ്റിനിടെ മൂന്ന് ഗോള്‍; കൊല്‍ക്കത്തയെ സമനിലയില്‍ തളച്ച് ദല്‍ഹി11 മിനിറ്റിനിടെ മൂന്ന് ഗോള്‍; കൊല്‍ക്കത്തയെ സമനിലയില്‍ തളച്ച് ദല്‍ഹി
Sports

11 മിനിറ്റിനിടെ മൂന്ന് ഗോള്‍; കൊല്‍ക്കത്തയെ സമനിലയില്‍ തളച്ച് ദല്‍ഹി

Ubaid
|
22 April 2018 10:27 PM IST

സമനിലയോടെ പോയിന്റ് പട്ടികയില്‍ ദല്‍ഹി ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ മഴ കണ്ട മത്സരത്തിനൊടുവില്‍ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തക്കെതിരെ ദല്‍ഹി ഡൈനാമോസിന് സമനില. ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.

44ാം മിനിറ്റില്‍ ബദാര ബാദ്ജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും 61ാം മിനിറ്റില്‍ ഫ്‌ളോറെന്റെ മെലൂദ പെനാല്‍റ്റി പാഴാക്കിയിട്ടും ദല്‍ഹിയെ തോല്‍പ്പിക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. ഇയാന്‍ ഹ്യൂമും ജാവി ലാറയും കൊല്‍ക്കത്തക്കായി ലക്ഷ്യം കണ്ടപ്പോള്‍ മിലന്‍ സിംഗും ഫ്‌ളോറെന്റ് മെലൂദയുമാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്. സമനിലയോടെ പോയിന്റ് പട്ടികയില്‍ ദല്‍ഹി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Similar Posts