< Back
Sports
80 ട്വന്‍റി20കളില്‍ ആദ്യമായി ധോണി സ്റ്റമ്പ്ഡ്80 ട്വന്‍റി20കളില്‍ ആദ്യമായി ധോണി സ്റ്റമ്പ്ഡ്
Sports

80 ട്വന്‍റി20കളില്‍ ആദ്യമായി ധോണി സ്റ്റമ്പ്ഡ്

admin
|
23 April 2018 1:39 AM IST

ആദം സാമ്പയാണ് ധോണിയെ കറക്കി ക്രീസിന് പുറത്തെത്തിച്ചത്. ടിം പെയിന്‍ ആയാസകരമായി തന്നെ ബെയ്‍ല്‍ നീക്കം ചെയ്യുകയും ചെയ്തു

വിക്കറ്റിന് പിന്നിലെ മിന്നലായ മഹേന്ദ്ര സിങ് ധോണിയെ അറിയാത്തവര്‍ ചുരുക്കമാണ്. അടുത്തിടെയാണ് ഏകദിനങ്ങളില്‍ സ്റ്റമ്പ് ചെയ്ത് നൂറാമത്തെ ഇരയെ ധോണി സ്വന്തമാക്കിയത്. എന്നാല്‍ ആസ്ത്രേയിലക്കെതിരെ നടന്ന രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ധോണി പുറത്തായത് സ്റ്റമ്പ്ഡ് ആയിട്ടായിരുന്നു. ആദം സാമ്പയാണ് ധോണിയെ കറക്കി ക്രീസിന് പുറത്തെത്തിച്ചത്. ടിം പെയിന്‍ ആയാസകരമായി തന്നെ ബെയ്‍ല്‍ നീക്കം ചെയ്യുകയും ചെയ്തു. തന്‍റെ എണ്‍പതാമത്തെ ട്വന്‍റി20യായിരുന്നു ധോണി ഇന്നലെ കളിച്ചത്. ഇതാദ്യമായാണ് താരം സ്റ്റമ്പ്ഡ് ആയി കുട്ടിക്രിക്കറ്റില്‍ പുറത്താകുന്നത്.

306 ഏകദിനങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ധോണി സ്റ്റമ്പ്ഡ് ആയി പുറത്തായിട്ടുള്ളത്. 2011 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഈ പുറത്താക്കല്‍. ടെസ്റ്റില്‍ മൂന്ന് തവണ ധോണി സ്റ്റമ്പ്ഡ് ആയിട്ടുണ്ട്. 2006ല്‍ പാകിസ്താനെതിരെയും 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയും 2010ല്‍ ബംഗ്ലാദേശിനെതിരെയുമായിരുന്നു ആ പുറത്താകലുകള്‍.

Related Tags :
Similar Posts