< Back
Sports
ബാബ രാംദേവ് ഫുട്ബോള്‍ കളിക്കാനിറങ്ങിയപ്പോള്‍...ബാബ രാംദേവ് ഫുട്ബോള്‍ കളിക്കാനിറങ്ങിയപ്പോള്‍...
Sports

ബാബ രാംദേവ് ഫുട്ബോള്‍ കളിക്കാനിറങ്ങിയപ്പോള്‍...

Alwyn K Jose
|
23 April 2018 1:56 PM IST

നൂഡില്‍സ് വില്‍പ്പനയും യോഗയും മാത്രമല്ല, കാല്‍പന്ത് കളിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്.

നൂഡില്‍സ് വില്‍പ്പനയും യോഗയും മാത്രമല്ല, കാല്‍പന്ത് കളിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് രാംദേവ് ഫുട്ബോള്‍ കളിക്കാനിറങ്ങിയത്. ബേട്ടി ബച്ചാവോ, സ്വച്ഛ് അഭിയാന്‍ തുടങ്ങിയ പദ്ധതികളുടെ പ്രചരണഭാഗമായിട്ടാണ് സൌഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങളും പാര്‍ലമെന്റംഗങ്ങളും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് രാംദേവ് ബൂട്ടണിഞ്ഞത്. തന്റെ സ്ഥിരം കാവിവേഷത്തിനൊപ്പം കാവിനിറത്തിലുള്ള സ്‌പോര്‍ട്‌സ് ബൂട്ടണിഞ്ഞായിരുന്നു പ്രകടനം. കേന്ദ്രമന്ത്രി ബബുള്‍ സുപ്രിയോയുടെ നേതൃത്വത്തിലിറങ്ങിയ പാര്‍ലമെന്റ് ടീമിനെ അഭിഷേക് ബച്ചന്‍ നയിച്ച ബോളിവുഡ് ടീം മറുപടിയില്ലാത്ത പത്തു ഗോളിനാണ് തകര്‍ത്തുകളഞ്ഞത്.

Similar Posts