< Back
Sports
സ്പാനിഷ് ലീഗില്‍ കളിക്കാന്‍ മലപ്പുറത്തുകാരന്‍സ്പാനിഷ് ലീഗില്‍ കളിക്കാന്‍ മലപ്പുറത്തുകാരന്‍
Sports

സ്പാനിഷ് ലീഗില്‍ കളിക്കാന്‍ മലപ്പുറത്തുകാരന്‍

Subin
|
23 April 2018 8:17 AM IST

സ്പാനിഷ് ക്ലബായ വിയ്യാറയലിനായാണ് മുഹമ്മദ് ആഷിഖ് ബൂട്ടണിയുക...

സ്പാനിഷ് ലീഗില്‍ കളിക്കാന്‍ മലപ്പുറം സ്വദേശിക്ക് അവസരം. സ്പാനിഷ് ക്ലബായ വിയ്യാറയലിനായാണ് മുഹമ്മദ് ആഷിഖ് ബൂട്ടണിയുക. ഇപ്പോള്‍ പൂനെ സിറ്റി എഫ്.സി ടീമിലാണ് ആഷിഖ് കളിക്കുന്നത്.

വിയ്യാറയലിന്റെ അണ്ടര്‍ 19 ടീമിലാണ് മുഹമ്മദ് ആഷിഖിന് അവസരം ലഭിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ പൂനെ സിറ്റി എഫ്.സിയുടെ താരമായ ആഷിഖ് ഇപ്പോഴും പുനെയിലാണ് ഉളളത്. ഇടതു വിങ്ങില്‍ മിന്നല്‍വേഗതയില്‍ കുതിക്കുന്ന ആഷിഖിനെ വായ്പ അടിസ്ഥാനത്തിലാണ് പുന്നെ എഫ്.സി സ്പാനിഷ് ടീമിന് നല്‍കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായി ലാലിഗതാരമെന്ന ചരിത്രത്തിലേക്കാണ് ഈ താരത്തിന്റെ യാത്ര.

ആദ്യമായാണ് ഇന്ത്യന്‍ അക്കാദമിയില്‍ പരിശീലനം നേടിയ താരം സ്പാനിഷ് ലീഗിലെത്തുന്നുവെന്ന പ്രത്യകതയും ഉണ്ട്. മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ ആഷിഖ് സ്‌കൂള്‍തലം മുതല്‍ ഫുട്‌ബോളില്‍ മികവു തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ ഭാഗമായ ആഷിഖ് നിരവധി രാജ്യങ്ങളില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അത് രാജ്യത്തിനുതന്നെ വലിയ മുതല്‍ കൂട്ടാകും.

Related Tags :
Similar Posts