< Back
Sports
പതിനാലിന് മുംബൈക്കെതിരെ കളിക്കുമെന്ന് കൊഹ്‍ലിപതിനാലിന് മുംബൈക്കെതിരെ കളിക്കുമെന്ന് കൊഹ്‍ലി
Sports

പതിനാലിന് മുംബൈക്കെതിരെ കളിക്കുമെന്ന് കൊഹ്‍ലി

admin
|
24 April 2018 5:06 AM IST

14ന് ബംഗളൂരു ടീമിന്‍റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍  അറിയിച്ചിട്ടുള്ളത്. കളത്തില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കാനാകുന്നില്ലെന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ്

ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്പ് തന്നെ ശ്രദ്ധ നേടിയ വാര്‍ത്തയാണ് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്‍റെ നായകന്‍ വിരാട് കൊഹ്‍ലിയുടെ അഭാവം. പരിക്കിന്‍റെ പിടിയിലായ ഇന്ത്യന്‍ നായകന്‍ എന്ന് കളം പിടിക്കുമെന്നത് ചൂടേറിയ ചര്‍ച്ച വിഷമായി മാറുകയും ചെയ്തു. 120 ശതമാനം കായികക്ഷമത വീണ്ടെടുത്ത ശേഷം മാത്രമെ കളത്തിലിറങ്ങൂ എന്ന് കൊഹ്‍ലി വ്യക്തമാക്കിയത് ആശങ്കകള്‍ക്ക് ആക്കം കൂട്ടി. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ കൊഹ്‍ലി തന്നെ തന്‍റെ തിരിച്ചുവരവിന്‍റെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14ന് ബംഗളൂരു ടീമിന്‍റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ അറിയിച്ചിട്ടുള്ളത്. കളത്തില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കാനാകുന്നില്ലെന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് കൊഹ്‍ലി തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

Similar Posts