< Back
Sports
എഫ് സി കേരളക്ക് ജയംഎഫ് സി കേരളക്ക് ജയം
Sports

എഫ് സി കേരളക്ക് ജയം

Subin
|
23 April 2018 6:42 PM IST

ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷകൾ എഫ് സി കേരള സജീവമാക്കി.

കേരള പ്രീമിയർ ലീഗിൽ എഫ് സി കേരളക്ക് ജയം. ഗോകുലം എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. എഫ് സി കേരളയ്ക്കു വേണ്ടി രണ്ടു ഗോളുകളും നേടിയത് അവരുടെ വിദേശ താരങ്ങളാണ്. 34 ആം മിനുട്ടിൽ പ്രതിരോധ താരം ലക്കിയാണ് ആദ്യ ഗോൾ നേടിയത്. 42ാം മിനുട്ടിൽ ജെറിയുടെ വക ആയിരുന്നു രണ്ടാം ഗോൾ. ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷകൾ എഫ് സി കേരള സജീവമാക്കി.

Related Tags :
Similar Posts