< Back
Sports
ഗുജറാത്ത് ലയണ്‍സിന് വീണ്ടും ജയംഗുജറാത്ത് ലയണ്‍സിന് വീണ്ടും ജയം
Sports

ഗുജറാത്ത് ലയണ്‍സിന് വീണ്ടും ജയം

admin
|
24 April 2018 4:23 PM IST

മറുപടി ബാറ്റിങില്‍ ഓപ്പണര്‍മാരായ ഡ്വൈന്‍ സ്മിത്തും ബ്രന്‍ഡന്‍ മക്കല്ലവും ഗുജറാത്തിന് മികച്ച തുടക്കം നല്‍കി. ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. ഡ്വൈന്‍ സ്മിത്താണ് കളിയിലെ താരം.

ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വീണ്ടും ജയം. ആവേശകരമായ മത്സരത്തില്‍ പുനെ സൂപ്പര്‍ ജയന്‍റ്സിനെ മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പുനെ സ്റ്റീവ് സ്മിത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ 195 റണ്‍സ് നേടി.

53 പന്തിലാണ് സ്മിത്ത് സെഞ്ചുറി നേടിയത്. രഹാനെ 53 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ഓപ്പണര്‍മാരായ ഡ്വൈന്‍ സ്മിത്തും ബ്രന്‍ഡന്‍ മക്കല്ലവും ഗുജറാത്തിന് മികച്ച തുടക്കം നല്‍കി. ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം കണ്ടു. ഡ്വൈന്‍ സ്മിത്താണ് കളിയിലെ താരം.

തിസാര പെരേര എറിഞ്ഞ അവസാന ഓവറില്‍ ലയണ്‍സിന് ഒമ്പതു റണ്‍സായിരുന്നു വിജയലക്ഷ്യം. മികച്ചു ബാറ്റുചെയ്ത സുരേഷ് റെയ്‌നയ്‌ക്കൊപ്പം (34) ഫോക്‌നറായിരുന്നു ക്രീസില്‍. ഫോക്‌നര്‍ പെരേരയുടെ ആദ്യ പന്ത് ബൗണ്ടറിയിലേക്കു പറഞ്ഞുവിട്ടു. രണ്ടാം പന്ത് വൈഡ്. അടുത്ത പന്തില്‍ ഒരു റണ്‍. നാലു പന്തില്‍ മൂന്നു റണ്‍. ലയണ്‍സ് അനായാസ ജയം മനസില്‍ കണ്ടു. എന്നാല്‍ അടുത്ത പന്തില്‍ റെയ്‌ന പുറത്ത്. തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനും പുറത്തായി. ഇതോടെ പൂന ജയം മണത്തു. എന്നാല്‍ ഫോക്‌നര്‍ പൂനയുടെ മോഹങ്ങളെ തല്ലിക്കൊഴിച്ച് വിജയം ലയണ്‍സിനായി സ്വന്തമാക്കി.

Similar Posts