< Back
Sports
ഗോള്‍ മൂന്ന് മണിക്കൂര്‍ മുമ്പ് മരിച്ച മുത്തശ്ശിക്ക് സമര്‍പ്പിച്ച് ഡി മരിയഗോള്‍ മൂന്ന് മണിക്കൂര്‍ മുമ്പ് മരിച്ച മുത്തശ്ശിക്ക് സമര്‍പ്പിച്ച് ഡി മരിയ
Sports

ഗോള്‍ മൂന്ന് മണിക്കൂര്‍ മുമ്പ് മരിച്ച മുത്തശ്ശിക്ക് സമര്‍പ്പിച്ച് ഡി മരിയ

admin
|
25 April 2018 1:56 AM IST

ലയണല്‍ മെസിയില്ലാത്ത അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ മുഴുവന്‍ ഡി മരിയയില്‍. ഇതോടെ വീട്ടിലേക്ക് മടങ്ങാതെ മൈതാനത്തിറങ്ങാന്‍ മരിയ തീരുമാനിച്ചു. പ്രതീക്ഷ തെറ്റിക്കാതെ ഗോള്‍ നേടുകയും ചെയ്തു.

വികാര നിര്‍ഭരമായിരുന്നു എയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ നേടിയതിന്‍റെ ശേഷമുള്ള ആഘോഷം. തന്‍റെ ഗോള്‍ മരിച്ച മുത്തശ്ശിക്കാണ് ഡി മരിയ സമര്‍പ്പിച്ചത്. മുത്തശി മരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡി മരിയ മത്സരത്തിനിറങ്ങിയത്.

എയ്ഞ്ചല്‍ ഡി മരിയയുടെ മുത്തശി മരിച്ച് മൂന്ന് മണിക്കൂറിനകമായിരുന്നു ചിലിക്കെതിരായ അര്‍ജന്‍റീനയുടെ മത്സരം. ലയണല്‍ മെസിയില്ലാത്ത അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ മുഴുവന്‍ ഡി മരിയയില്‍. ഇതോടെ വീട്ടിലേക്ക് മടങ്ങാതെ മൈതാനത്തിറങ്ങാന്‍ മരിയ തീരുമാനിച്ചു. പ്രതീക്ഷ തെറ്റിക്കാതെ ഗോള്‍ നേടുകയും ചെയ്തു.

എന്നാല്‍ ഗോള്‍ നേടിയ ശേഷം സ്വതസിദ്ധമായ ആഘോഷ പ്രകടനം ഇത്തവണയുണ്ടായില്ല. ഗ്രാനി ഐ വില്‍ മിസ് യു എന്നെഴുതിയ ജേഴ്സി ഉയര്‍ത്തി പിടിച്ച് വിതുമ്പി മരിയ. മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ശേഷം പൊട്ടികരയുകയും ചെയ്തു. അര്‍ജന്‍റീനക്കായി താന്‍‌ കളിക്കുന്നത് മുത്തശ്ശിക്ക് അഭിമാനമാണ്. അതുകൊണ്ടാണ് തുടരാന്‍ തീരുമാനിച്ചതെന്നും വീട്ടുകാര്‍ക്ക് നന്ദിയുണ്ടെന്നും മരിയ പറഞ്ഞു.

Related Tags :
Similar Posts