< Back
Sports
ജഡേജക്ക് പകരക്കാരനായി അക്സര്‍ പട്ടേല്‍ ടീമില്‍Sports
ജഡേജക്ക് പകരക്കാരനായി അക്സര്‍ പട്ടേല്‍ ടീമില്‍
|25 April 2018 9:59 PM IST
ദക്ഷിണാഫ്രിക്കയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന പട്ടേല്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. എന്നാല്‍ 23കാരനായ താരത്തിന് അന്തിമ ഇലവനില്‍ ഇടംകണ്ടെത്താനാകുമോയെന്നത്
ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. ഐസിസി സസ്പെന്‍ഷനെ തുടര്‍ന്നാണ് ജഡേജക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകുക.
കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കം കുറിക്കുക. ദക്ഷിണാഫ്രിക്കയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ഇന്ത്യ എ ടീമില്‍ അംഗമായിരുന്ന പട്ടേല്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. എന്നാല്‍ 23കാരനായ താരത്തിന് അന്തിമ ഇലവനില്‍ ഇടംകണ്ടെത്താനാകുമോയെന്നത് സംശയമാണ്.