< Back
Sports
എഫ്‍സി തൃശൂരിനെ സമനിലയില്‍ പൂട്ടി കേരള പൊലീസ്എഫ്‍സി തൃശൂരിനെ സമനിലയില്‍ പൂട്ടി കേരള പൊലീസ്
Sports

എഫ്‍സി തൃശൂരിനെ സമനിലയില്‍ പൂട്ടി കേരള പൊലീസ്

Alwyn K Jose
|
27 April 2018 2:25 PM IST

കേരള പൊലീസിനായി ഫിറോസ് കളത്തിങ്ങലും എഫ്സി തൃശൂരിനായി എസ് രാജേഷുമാണ് ലക്ഷ്യം കണ്ടത്.

കേരള പ്രീമിയര്‍ ലീഗില്‍ എഫ്സി തൃശൂര്‍- കേരള പൊലീസ് മത്സരം സമനിലയില്‍ . ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കേരള പൊലീസിനായി ഫിറോസ് കളത്തിങ്ങലും എഫ്സി തൃശൂരിനായി എസ് രാജേഷുമാണ് ലക്ഷ്യം കണ്ടത്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ച ആദ്യ പകുതി. എഫ്സി തൃശൂരിന്‍റെ തുടരാക്രമണങ്ങള്‍ നിറഞ്ഞ രണ്ടാം പകുതി. തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ച് വന്ന കേരള പൊലീസ്. ത്രസിപ്പിക്കുന്ന മത്സരമായിരുന്നു തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്നത്. എഫ്സി തൃശൂരിന്‍റെ ജയം നിഷേധിച്ചത് കേരള പൊലീസിന്‍റെ ഗോളി നിഷാദിന്‍റെ പ്രകടനമാണ്. ഗോളന്നുറച്ച മൂന്ന് തവണ നിഷാദിന്‍റെ കൈ രക്ഷകനായി.

എഴുപത്തിനാലാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ആന്‍റണിയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി രാജേഷ് ഗോളാക്കി മാറ്റി. മത്സരം തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ഫിറോസ് കേരള പൊലീസിന്‍റെ സമനില ഗോള്‍ നേടി.

Similar Posts