< Back
Sports
അഫ്രീദിക്ക് ഹാട്രിക്: സെവാഗ് ആദ്യ പന്തില്‍ പുറത്ത്അഫ്രീദിക്ക് ഹാട്രിക്: സെവാഗ് ആദ്യ പന്തില്‍ പുറത്ത്
Sports

അഫ്രീദിക്ക് ഹാട്രിക്: സെവാഗ് ആദ്യ പന്തില്‍ പുറത്ത്

admin
|
30 April 2018 6:08 PM IST

മറാത്ത അറേബ്യന്‍സിന്‍റെ നായകന്‍ കൂടിയായ സേവാഗ് ആറാമനായാണ് ക്രീസിലെത്തിയത്. മറാത്ത ഇന്നിങ്സിന്‍റെ അഞ്ചാം ഓവറിലായിരുന്നു ഹാട്രിക്

ടി10 ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന ബഹുമതി പാകിസ്താന്‍ ഓള്‍ റൌണ്ടര്‍ അഫ്രീദിക്ക്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ സേവാഗ് ആയിരുന്നു അഫ്രീദിയുടെ ഹാട്രിക് ഇര. അബുദാബിയില്‍ നടക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലാണ് സേവാഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അഫ്രീദി ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. മറാത്ത അറേബ്യന്‍സിന്‍റെ നായകന്‍ കൂടിയായ സേവാഗ് ആറാമനായാണ് ക്രീസിലെത്തിയത്. മറാത്ത ഇന്നിങ്സിന്‍റെ അഞ്ചാം ഓവറിലായിരുന്നു ഹാട്രിക്, അഫ്രീദിയുടെ ടീമായ പക്തൂണ്‍സ് വിജയികളായി,

Similar Posts