< Back
Sports
ഏകദിനങ്ങളില്‍ ഇന്ത്യക്ക് മികച്ച പേസ് നിര സജ്ജമായതായി ധോണിഏകദിനങ്ങളില്‍ ഇന്ത്യക്ക് മികച്ച പേസ് നിര സജ്ജമായതായി ധോണി
Sports

ഏകദിനങ്ങളില്‍ ഇന്ത്യക്ക് മികച്ച പേസ് നിര സജ്ജമായതായി ധോണി

admin
|
2 May 2018 3:44 PM IST

അന്താരാഷ്ട്ര ഏകദിനങ്ങള്‍ക്ക് സജ്ജരായ 10-12 പേസര്‍മാര്‍ ഇന്ന് നമുക്കുണ്ട്. സമയമെടുത്ത് ഇവരെ ടെസ്റ്റ് രംഗത്തക്കും എത്തിക്കാനാകും. ഏറെ അഭിമാനത്തോടെ തന്നെ നമുക്ക്

ഏകദിന ക്രിക്കറ്റില്‍ മാറ്റുരയ്ക്കാന്‍ തയ്യാറായ പേസര്‍മാരുടെ ഒരു നിര തന്നെ ഇന്ന് ഇന്ത്യക്ക് സ്വന്തമായുണ്ടെന്നും ഏറെ ആശ്വാസം നല്‍കുന്ന ഒരു ഘടകമാണിതെന്നും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. സിംബാബ്‍വേക്കെതിരായ ട്വന്‍റി20 പരമ്പര സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യന്‍ നായകന്‍റെ പ്രതികരണം.

അന്താരാഷ്ട്ര ഏകദിനങ്ങള്‍ക്ക് സജ്ജരായ 10-12 പേസര്‍മാര്‍ ഇന്ന് നമുക്കുണ്ട്. സമയമെടുത്ത് ഇവരെ ടെസ്റ്റ് രംഗത്തക്കും എത്തിക്കാനാകും. ഏറെ അഭിമാനത്തോടെ തന്നെ നമുക്ക് ഇക്കാര്യം പറയാനാകും - ധോണി പറഞ്ഞു. ട്വന്‍റി20യില്‍ സിംബാബ്‍വേ കൂടുതല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്നതോടെ സിംബാബ്‍വേ കൂടുതല്‍ മികവ് നേടുമെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

Similar Posts