< Back
Sports
വീണ്ടും രാജി; ഇത്തവണ ഇംഗ്ലണ്ട് പരിശീലകന്‍ റോയ് ഹോഡ്സണ്‍വീണ്ടും രാജി; ഇത്തവണ ഇംഗ്ലണ്ട് പരിശീലകന്‍ റോയ് ഹോഡ്സണ്‍
Sports

വീണ്ടും രാജി; ഇത്തവണ ഇംഗ്ലണ്ട് പരിശീലകന്‍ റോയ് ഹോഡ്സണ്‍

Ubaid
|
2 May 2018 7:23 PM IST

വിജയ വഴിയിലെത്തിയ ടീമില്‍ നിരന്തരം പരീക്ഷണം നടത്തിയ ഹോഗ്സന്‍റെ നടപടി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം പരിശീലകന്‍ റോയ് ഹോഗ്സന്‍ രാജിവെച്ചു. യൂറോ കപ്പ് പ്രീക്വാര്‍ട്ടറിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെയാണ് രാജി. ഐസ്ലന്‍ഡിനോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

ഇംഗ്ലിഷ് ഫുട്ബോള്‍ ടീമിനൊപ്പമുള്ള നാല് വര്‍ഷത്തെ യാത്രയാണ് റോയ് ഹോഗ്സണ്‍ അവസാനിപ്പിച്ചത്. ഇത് ഇത്തരത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരോടും മാപ്പ് പറയുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഹോഗ്സണ്‍ പറഞ്ഞു.

യൂറോ കപ്പില്‍ കിരീട പ്രതീക്ഷയുള്ള ടീമുകളിലൊന്നായിട്ടാരുന്നു ഇംഗ്ലണ്ട് വിലയിരുത്തപ്പെട്ടത്. പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട ഇംഗ്ലിഷ് ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങളും നിരാശാജനകമായിരുന്നു. വെയ്‌ല്‍സിനെ തോല്‍പിക്കാനായത് മാത്രമാണ് ഏക നേട്ടം. വിജയ വഴിയിലെത്തിയ ടീമില്‍ നിരന്തരം പരീക്ഷണം നടത്തിയ ഹോഗ്സന്‍റെ നടപടി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ലൊവാക്യക്കെതിരായ മത്സരത്തില്‍ ആറ് മാറ്റങ്ങളാണ് ഹോഗ്സണ്‍ ടീമില്‍ വരുത്തിയത്. ഇത് പരാജയമായതോടെ മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു

2012ല്‍ ഇറ്റാലിയന്‍ പരിശീലകന്‍ ഫാബിയോ കാപെല്ലോയുടെ പിന്‍ഗാമിയായാണ് റോയ് ഹോഗ്സന്‍ ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലക സ്ഥാനത്തെത്തുന്നത്. 56 മത്സരങ്ങളില്‍ 33 എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഒന്നില്‍ പോലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഹോഗ്സനോടൊപ്പം അസിസ്റ്റന്‍റുകളായ റേ ലെവിംഗ്ടണും ഗ്യാരി നെവിലെയും രാജിവെച്ചു.

Similar Posts