< Back
Sports
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോല്‍ക്കത്തയെ സമനിലയില്‍ തളച്ചുSports
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോല്‍ക്കത്തയെ സമനിലയില്‍ തളച്ചു
|4 May 2018 12:27 AM IST
85 മിനിറ്റും മത്സരത്തില്‍ മുന്നിട്ടുനിന്നശേഷം കളി അവസാനിപ്പിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ നോര്‍ത്ത് ഈസ്റ്റ് സമനില വഴങ്ങുകയായിരുന്നു
അവസാന മിനിറ്റില്‍ നേടിയ ഗോളിന്റെ ബലത്തില്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടു സമനിലയുമായി തടിതപ്പി. 85 മിനിറ്റും മത്സരത്തില്‍ മുന്നിട്ടുനിന്നശേഷം കളി അവസാനിപ്പിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ നോര്‍ത്ത് ഈസ്റ്റ് സമനില വഴങ്ങുകയായിരുന്നു. കളിയില്‍ 73 ശതമാനം മേധാവിത്വം പുലര്‍ത്തിയശേഷമാണ് കോല്‍ക്കത്തയ്ക്കു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്.
ഡല്‍ഹി ഡൈനമോസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 14 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത. 11 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തേക്കു കയറി.