< Back
Sports
രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിംങ്രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിംങ്
Sports

രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിംങ്

admin
|
4 May 2018 8:18 PM IST

മഴമൂലം മത്സരം 43 ഓവറാക്കി ചുരുക്കിയിട്ടുണ്ട്...

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. മഴമൂലം മത്സരം 43 ഓവറാക്കി ചുരുക്കിയിട്ടുണ്ട്.

മൂന്ന് ബൗളര്‍മാര്‍ക്ക് പരമാവധി ഒമ്പത് ഓവര്‍ വീതവും രണ്ട് ബൗളര്‍മാര്‍ക്ക് എട്ട് ഓവര്‍ വീതവുമായിരിക്കും എറിയാനാവുക. ആദ്യ പവര്‍ പ്ലേ ഒമ്പത് ഓവറും രണ്ടാം പവര്‍പ്ലേ എട്ട് ഓവറുമായിരിക്കും.

മത്സരം നടക്കുന്ന ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് പ്രവചനം. ഒന്നാം ഏകദിനവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Similar Posts