< Back
Sports
റിയോ ഹോക്കി: ഇന്ത്യക്ക് തോല്‍വിറിയോ ഹോക്കി: ഇന്ത്യക്ക് തോല്‍വി
Sports

റിയോ ഹോക്കി: ഇന്ത്യക്ക് തോല്‍വി

Alwyn K Jose
|
8 May 2018 1:09 AM IST

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ജര്‍മനിക്ക് മുമ്പില്‍ അടിപതറി

റിയോ ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ജര്‍മനിക്ക് മുമ്പില്‍ അടിപതറി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം. ഫൈനല്‍ വിസിലിന് മൂന്നു സെക്കന്റ് ബാക്കിനില്‍ക്കെ ഇന്ത്യയുടെ വലയില്‍ വിജയഗോള്‍ അടിച്ചുകയറ്റിയ ജര്‍മന്‍ പട അക്ഷരാര്‍ഥത്തില്‍ ശ്രീജേഷിനെയും കൂട്ടരെയും സ്തംഭിപ്പിച്ചു. 1-1 എന്ന നില തുടര്‍ന്ന മത്സരത്തില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജര്‍മനിയുടെ റഹറിന്റെ വിജയഗോള്‍.

Similar Posts