< Back
Sports
സ്പാനിഷ് ലീഗില്‍ റയലിനും ബാഴ്‍സക്കും സമനിലസ്പാനിഷ് ലീഗില്‍ റയലിനും ബാഴ്‍സക്കും സമനില
Sports

സ്പാനിഷ് ലീഗില്‍ റയലിനും ബാഴ്‍സക്കും സമനില

Ubaid
|
8 May 2018 5:14 AM IST

മറ്റൊരു മത്സരത്തില്‍ പതിനേഴാം തുടര്‍ വിജയമെന്ന റെക്കോര്‍ഡ് ലക്ഷ്യവുമായി ഇറങ്ങിയ റയല്‍ മാഡ്രിഡിനെ വിയ്യാറയലാണ് സമനിലയില്‍ തളച്ചത്.

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വമ്പന്‍മാര്‍ക്ക് സമനില കുരുക്ക്. നിലവിലെ ജേതാക്കളായ ബാഴ്സലോണയെ അത്‍ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡിനെ വിയ്യാറയലും സമനിലയില്‍ തളച്ചു. ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ അത്‍ലറ്റിക്കോ മാഡ്രിഡിനെതിരെ ആദ്യം സ്കോര്‍ ചെയ്തത് ബാഴ്സയാണ്. നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ ഇവാന്‍ റാക്കിട്ടിച്ചായിരുന്നു സ്കോറര്‍. 59ആം മിനുട്ടില്‍ ലയണല്‍ മെസി പരിക്കുമായി കളം വിട്ടതിന് പിന്നാലെ അര്‍ജന്‍റീനിയന്‍ യുവ താരം ഏഞ്ചല്‍ കൊറിയയിലൂടെ അത്‍ലറ്റിക്കോ തിരിച്ചടിച്ചു.

മറ്റൊരു മത്സരത്തില്‍ പതിനേഴാം തുടര്‍ വിജയമെന്ന റെക്കോര്‍ഡ് ലക്ഷ്യവുമായി ഇറങ്ങിയ റയല്‍ മാഡ്രിഡിനെ വിയ്യാറയലാണ് സമനിലയില്‍ തളച്ചത്. റയലിനെ ഞെട്ടിച്ച് ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രൂണോയിലൂടെ വിയ്യാറയല്‍ മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനുട്ടിനകം സെര്‍ജിയോ റാമോസിലൂടെ റയല്‍ സമനില പിടിച്ചു. മറ്റു മത്സരങ്ങളില്‍ റയല്‍ സോസിദാദ് ലാസ് പാല്‍മാസിനെയും അതലറ്റിക്കോ ബില്‍ബാവോ ഗ്രനാഡയെയും തോല്‍പ്പിച്ചു.

Similar Posts