< Back
Sports
ആഴ്‍സണല്‍ - മാഞ്ചസ്റ്റര്‍ മത്സരം സമനിലയില്‍ആഴ്‍സണല്‍ - മാഞ്ചസ്റ്റര്‍ മത്സരം സമനിലയില്‍
Sports

ആഴ്‍സണല്‍ - മാഞ്ചസ്റ്റര്‍ മത്സരം സമനിലയില്‍

Ubaid
|
7 May 2018 8:04 AM IST

89ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജിറൌഡ് നേടിയ ഗോളില്‍ ആഴ്‍സനല്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ മത്സരം സമനിലയില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 89ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജിറൌഡ് നേടിയ ഗോളില്‍ ആഴ്‍സനല്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇബ്രഹാമോവിച്ച് ഇല്ലെങ്കിലും മികച്ച കളി കാഴ്‍ചവെച്ച യുണൈറ്റഡിന് പക്ഷെ ഗോളിനായി 68ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഹെരേര നല്‍കി പാസ് യുവാന്‍ മാറ്റ ഗോളിലേക്ക് തിരിച്ച് വിടുകയായിരുന്നു. കളിയവസാന നിമിഷങ്ങളിലേക്ക് കടക്കവെ യുണൈറ്റഡ് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു. അതിനവര്‍ കനത്ത വിലകൊടുക്കേണ്ടി വന്നു. ഓക്‍സ്‍ലേഡ് ചേമ്പര്‍ലൈന്‍ നല്‍കി പാസ് മികച്ചൊരു ഹെഡറിലൂടെ ജിറൂഡ് ഗോള്‍പോസ്റ്റിന്റെ മൂലയിലേക്ക് തൊടുത്തുവിട്ടു.

Similar Posts