< Back
Sports
റോയല്‍ ചലഞ്ചേഴ്സ്  ഫൈനലില്‍റോയല്‍ ചലഞ്ചേഴ്സ് ഫൈനലില്‍
Sports

റോയല്‍ ചലഞ്ചേഴ്സ് ഫൈനലില്‍

admin
|
8 May 2018 1:52 AM IST

നാല് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫൈനലിലെത്തി. നാല് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ചത്. ഡി വില്ലിയേഴ്സിന്റെ ബാറ്റിങ് മികവിലാണ് ആര്‍സിബിയുടെ ജയം.

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ഗുജറാത്ത് ലയണ്‍സിനെ ആദ്യം ബാറ്റിങിനയച്ചു. മുംബൈ രഞ്ജി താരമായ ഇക്ബാല്‍ അബ്ദുള്ള എറിഞ്ഞ രണ്ടാം ഓവറില്‍ ബ്രണ്ടന്‍ മക്കല്ലവും ആരോണ്‍ ഫിഞ്ചും പുറത്തായി. ഒരു റണ്‍സെടുത്ത സുരേഷ് റെയ്നെ ഷെയ്ന്‍ വാട്സണ്‍ കൂടാരത്തിലേക്കയച്ചു. പിന്നീട് ബാറ്റിങിനെത്തിയ ഡെയിന് സ്മിത്താണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 41 പന്തില്‍ 75 ആയിരുന്നു സ്മിത്തിന്റെ റണ്‍സ്.

159 റണ്‍സെന്ന വിജയലക്ഷവുമായി ബാറ്റിങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന്റെ തുടക്കവും പാളി. ആറ് ഓവറാകുന്നതിന് മുന്‍പ് അഞ്ച് വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. പിന്നീഡ് ഡി വില്ലിയേഴ്സെത്തിയാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. ഗുജറാത്തിന് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി നാല് വിക്കറ്റെടുത്തു.

Related Tags :
Similar Posts