< Back
Sports
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലമാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില
Sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില

Ubaid
|
8 May 2018 8:58 PM IST

പട്ടികയില്‍ അവസാന സ്ഥാനക്കാരായ സ്റ്റോക്ക് സിറ്റിയാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്

ഇംഗ്ലഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. പട്ടികയില്‍ അവസാന സ്ഥാനക്കാരായ സ്റ്റോക്ക് സിറ്റിയാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. 69 ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ആന്റണി മാര്‍ഷ്യല്‍ നേടിയ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 82ാം മിനിറ്റില്‍ ജോ അലന്‍ നേടിയ ഗോളില്‍ സ്റ്റോക് വിലപ്പെട്ട ഒരു പോയിന്റ് നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റൂണിയെ പുറത്തിരുത്തിയായിരുന്നു മൌറീഞോ അവസാന ഇലവനെ പ്രഖ്യാപിച്ചത്.

Similar Posts