< Back
Sports
ഇന്ത്യക്ക് ജയം, പരമ്പരഇന്ത്യക്ക് ജയം, പരമ്പര
Sports

ഇന്ത്യക്ക് ജയം, പരമ്പര

admin
|
9 May 2018 2:06 AM IST

എട്ട് വിക്കറ്റുകള്‍ക്കാണ് ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചത്. രവീന്ദ്ര ജഡേജയാണ് മത്സരത്തിലെയും പരമ്പരയിലെയും കേമന്‍

ധര്‍മ്മശാല ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ഓസീസിനെ മുട്ടുകുത്തിച്ചത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.രവീന്ദ്ര ജഡേജയാണ് മത്സരത്തിലെയും പരമ്പരയിലെയും കേമന്‍ വിജയത്തില്‍ നിന്നും 87 റണ്‍ മാത്രമെന്ന ലക്ഷ്യം മുന്നിട്ട് നാലാം ദിനമായ ഇന്ന് ക്രീസിലെത്തിയ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മുരളി വിജയ് എട്ട് റണ്‍സെടുത്തും ചേതേശ്വര്‍ പൂജാര റണ്‍സൊന്നുമെടുക്കാതെയും പുറത്തായി.

51 റണ്‍സെടുത്ത ഓപ്പണര്‍ ലോകേശ്വര്‍ രാഹുല്‍ അജയ്യനായി നിലകൊണ്ടു. ഇതോടെ ഏഴ് ഇന്നിങ്സില്‍ ആറിലും ആര്‍ധശതകമെന്ന തിളങ്ങുന്ന നേട്ടത്തിനും രാഹുല്‍ അര്‍ഹനായി. രണ്ട് വിക്കറ്റുകളുമായി ഓസീസ് ചെറിയ തോതില്‍ തിരിച്ചുവരുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ നായകന്‍ രഹാനെ ഏകദിന ശൈലിയിലാണ് അടിച്ചു തകര്‍ത്തത്. 27 പന്തുകളില്‍ നിന്നും 38 റണ്‍സിലേക്ക് കുതിച്ച രഹാനെ പാറ്റ് കുമ്മിന്‍സിന്‍റെ ഒരോവറില്‍ രണ്ട് തവണ പന്ത് കാണികളിലേക്കെത്തിച്ചു.

Similar Posts