< Back
Sports
പീറ്റേഴ്സന് പരിക്ക്, അനുഗ്രഹമെന്ന് ധോണിപീറ്റേഴ്സന് പരിക്ക്, അനുഗ്രഹമെന്ന് ധോണി
Sports

പീറ്റേഴ്സന് പരിക്ക്, അനുഗ്രഹമെന്ന് ധോണി

admin
|
8 May 2018 7:12 PM IST

മിച്ചല്‍ മാര്‍ഷിനെയോ ആള്‍ബി മോര്‍ക്കലിനെയോ പോലെയുള്ള ഓള്‍ റൌണ്ടര്‍മാരെ ടീമിലെടുക്കാന്‍ പീറ്റേഴ്സന്‍റെ പരുക്ക് സഹായിക്കുമെന്നും ...

ഐപിഎല്ലില്‍ റൈസിങ് പൂനൈ സൂപ്പര്‍ ജെയിന്‍റ്സിന്‍റെ താരമായ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ് പരിക്ക്. ഇതോടെ ടൂര്‍ണമെന്‍റില്‍ ഇനി പീറ്റേഴ്സന്‍റെ സേവനം ലഭിക്കാനിടയില്ലെങ്കിലും ഈ അഭാവം ഒരു തരത്തില്‍ അനുഗ്രഹമാണെന്നാണ് നായകന്‍ ധോണിയുടെ നിലപാട്. മിച്ചല്‍ മാര്‍ഷിനെയോ ആള്‍ബി മോര്‍ക്കലിനെയോ പോലെയുള്ള ഓള്‍ റൌണ്ടര്‍മാരെ ടീമിലെടുക്കാന്‍ പീറ്റേഴ്സന്‍റെ പരുക്ക് സഹായിക്കുമെന്നും അതിനാല്‍ തന്നെ ഇത് ഒരു തരത്തില്‍ അനുഗ്രഹമാണെന്നും ധോണി പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയുള്ള മത്സരത്തിലാണ് പീറ്റേഴ്സന് പരിക്കേറ്റത്. തീര്‍ത്തും അവശനായ പീറ്റേഴ്സനെ സഹകളിക്കാര്‍ ചേര്‍ന്നാണ് കളത്തിനു പുറത്തേക്ക് കൊണ്ടുപോയത്.

Similar Posts